യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം: ജൂൺ 25 വരെ അപേക്ഷിക്കാം

0
948

ലോകത്തെ വഴിതിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പലരും ക്ലസ്സ്മുറികളിൽ ഉയർന്ന മാർക്കു വാങ്ങി പ്രതിഭ തെളിച്ചവരായിരുന്നില്ല. വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രഞ്ജരും സാമൂഹിക ശാസ്ത്രഞ്ജരും പക്ഷെ വേറിട്ട ചിന്തകളും അഭിവാച്ഛയുമുള്ളവരായിരുന്നു. അത്തരത്തിൽ വേറിട്ട ചിന്തകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്നമാണ് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്.

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹിക ശാസ്ത്ര- പ്രവർത്തിപരിചയ മേളകളിലെ വിജയികൾ, ശാസ്ത്രയാൻ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മത്സര വിജയികൾ, ഇൻസ്പയർ പ്രതിഭകൾ, റൂറൽ ഇന്നോവറ്റെർസ്, ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങി പ്രമുഖ സംഘടനകൾ നടത്തുന്ന ശാസ്ത്രസംബന്ധമായ മത്സരങ്ങളിൽ വിജയികളായവർക്ക്‌ ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം.

സ്കൂളുകളിലും പോളിടെക്നിക്കുകളിലും, കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം. സ്കൂൾ കോളേജ് പഠനത്തോടൊപ്പം സാമൂഹിക ശാസ്ത്രം, ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ പുതിയ ആശയങ്ങളെ വിദഗ്ധരുടെ മേൽനോട്ടത്തിൽ ഉൽപന്നം ആക്കി മാറ്റുന്നതു വരെയുള്ള പിന്തുണ ഈ പ്രോഗ്രാമിലൂടെ ലഭിക്കും.

രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുക. വിദഗ്ധരുടെ മുമ്പാകെ ആശയങ്ങൾ അവതരിപ്പിച്ചു മികവുറ്റവരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. ഇവരിൽ നിന്നും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം വൈ.ഐ.പി. സ്കോളർഷിപ്പോടെ ഗവേഷണം നടത്താം. ദേശീയ അന്തർദേശീയ തലത്തിലുള്ള മെന്റർമാരാവും മേൽനോട്ടം വഹിക്കുക. ആശയത്തെ ശാസ്ത്രീമാക്കുന്നതിനു വിദഗ്ധർ സഹായം നൽകും. ഇതിനായി ശിൽപശാലകളും ക്യാമ്പുകളും നടത്തും. 2018- 21 വര്‍ഷത്തെ അപേക്ഷകളാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. മൂന്ന്‍ വര്‍ഷം നീണ്ടു നിൽക്കുന്ന പദ്ധതിയിലേക്ക് ഇതിനകം അഞ്ഞൂറിലധികം പേര്‍ രജിസ്റ്റർ ചെയ്തു.
കൂടുതൽ വിവരങ്ങൾക്കും രജ്സ്ട്രേഷനും :  http://yip.kdisc.kerala.gov.in

 

LEAVE A REPLY

Please enter your comment!
Please enter your name here