വിവിധ മത്സരങ്ങളിലായി പതിനഞ്ചോളം അവാർഡുകൾ നേടി ഹ്രസ്വചിത്രം ‘യക്ഷി’ ശ്രദ്ധേയമാകുന്നു. കോഴിക്കോട് കൂത്താളി സ്വദേശിയായ ബ്രിജേഷ് പ്രതാപാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യക്ഷി എന്ന സങ്കൽപ്പത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രമായി അഭിനയിച്ച മാളവികക്ക് മികച്ച ബാലതാരത്തിനുള്ള ബാംഗ്ലൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡും മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിയേറ്റീവ് മൈൻഡ്സ് ഫിലിം ഫെസ്റ്റിവൽ, ഗ്ലോബൽ ഇൻഡി ഫിലിം ഫെസ്റ്റിവൽ, നാലാമത് ഷോർട്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച ചിത്രം, ചലച്ചിത്ര റോളിംഗ് ഫെസ്റ്റിൽ മികച്ച തിരക്കഥ, ഐക്കണിക് ഷോർട്ട് സിനി ഫെസ്റ്റിൽ മികച്ച സാമൂഹ്യ ചിത്രം, ബാംഗ്ലൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്, ഇൻഡി സിനി ഫിലിം ഫെസ്റ്റ്, റോയൽ പീകോക്ക് ഫെസ്റ്റ് എന്നിവടങ്ങിൽ മികച്ച ഹൊറർ ഫിലിം, ഭാരത് ഇൻഡിപെൻഡൻറ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് റീജിയണൽ ഫിലിം, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ മികച്ച അവയർനസ്സ് ഫിലിം,
ബെസ്റ്റ് ത്രില്ലർ ഫിലിമിനുള്ള ഗ്രേറ്റ് ഏഷ്യൻ വേൾഡ് സിനിമാ അവാർഡ്, ബെസ്റ്റ് ഇൻവെന്റീവ് ഫിലിമിനുള്ള ഇന്ത്യൻ ഇൻ്റർ നാഷണൽ അവാർഡ്, തിരുവനന്തപുരം മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവലിൽ എക്സലൻസ് അവാർഡ് എന്നീ അംഗീകാരങ്ങൾ ചിത്രത്തിന് ലഭിച്ചു. ആറാമത് ജയ്പൂർ ഫിലിം മേളയിൽ സെമി ഫൈനലിസ്റ്റായ ചിത്രം ഹോർബോള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വിദേശ രാജ്യങ്ങൾക്കൊപ്പം തെരഞ്ഞെടുത്ത 20 ചിത്രങ്ങളിലെ ഏക മലയാള ചിത്രമായും ഇടം നേടിയിട്ടുണ്ട്.
വലൻസിയ മീഡിയ കോർട്ടിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുള്ള പ്രശസ്ത സിനിമാതാരം രമാദേവി, അഭിരാം.പി.ഗിരീഷ്, നന്ദന തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മഞ്ജു.ആർ.നായരുടേതാണ് കഥ. പ്രമോദ് ബാബു ക്യാമറയും രാഗേഷ് റാം എഡിറ്റിംഗും സായ് ബാലൻ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. കല – അനിൽ തിരുവമ്പാടി, സൗണ്ട് ഡിസൈൻ – സലിൽ ബാലൻ, സ്റ്റിൽസ് – ബിവിൻ.പി.സുന്ദർ, പോസ്റ്റർ ഡിസൈൻ – ബൈജു ഇവ, അസ്സോസിയേറ്റ് ക്യാമറ – അഭിനന്ദ്.ടി.ടി.മേപ്പയ്യുർ.
…