ആഷിഖ് അബു ചിത്രം വൈറസ്: നിപ്പയെ അടിസ്ഥാനമാക്കി എന്ന് സൂചന

0
1469

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസ് നിപ്പയെ അടിസ്ഥാനമാക്കി എന്ന് സൂചന. നിപ്പ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍  സാജൻ വി. നമ്പ്യാർ എടുത്ത ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. രേവതിയാവും ശൈലജ ടീച്ചറുടെ റോളിലെത്തുക.

രേവതി, ആസിഫ് അലി, റിമ കല്ലിങ്ങല്‍, ടോവിനോ തോമസ്‌, പാര്‍വതി തിരുവോത്ത്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്ന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്‌, ശറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രാജീവ്‌ രവിയാണ്. സൈജു ശ്രീധറാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here