തിരുവനന്തപുരം : പ്രശസ്ത നടൻ വെട്ടൂർ പുരുഷൻ (70) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന വെട്ടൂർ പുരുഷനെ ഹൃദ്രോഗത്തെത്തുടർന്ന് ശനിയാഴ്ച്ച രാത്രി നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. എഴുപത്തിരണ്ടിലേറെ സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്.
തിരുവനന്തപുരം വർക്കല വെട്ടൂരിൽ ജനിച്ച പുരുഷോത്തമൻ, 1972 ൽ ക്രോസ് ബെല്‍റ്റ് മണി സംവിധാനം ചെയ്ത ‘നടീനടൻമാരെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 1988 ൽ ഇറങ്ങിയ ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രം അദ്ദേഹത്തെ പ്രശസ്തനാക്കി.