മാസശമ്പളം 99,182, യുനെസ്കോയിൽ പ്രോഗ്രാം കോർഡിനേറ്റർ ആവാം

0
668

യുനെസ്കോ ന്യൂ ഡൽഹി ഓഫീസ്‌ പ്രോഗ്രാം കോർഡിനേറ്റർ പോസ്റ്റിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. സമർത്ഥരും ഊർജ്ജസ്വലരുമായ യുവതി-യുവാക്കളെയാണ് യുനെസ്കോ പ്രോഗ്രാം കോർഡിനേറ്റർ പോസ്റ്റിലേക്ക്‌ നിയമിക്കപ്പെടുന്നത്‌. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ തതുല്യ ബിരുദമോ ആണ് അടിസ്ഥന യോഗ്യത. മേഖലയിൽ രണ്ട്‌ വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക്‌ അപേക്ഷിക്കാം. മാസശമ്പളം 99,182 വും കൂടാതെ 15% സോഷ്യൽ സെക്യൂരിറ്റിയും ലഭിക്കും.

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി മാർച്ച്‌ 28 ആണ്.

കൂടുതൽ വിവരങ്ങൾക്ക്‌ http://www.unesco.org/new/en/newdelhi/ സന്ദർശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here