തോട്ടോഗ്രഫി 13

0
344
Thoughtography

പ്രതാപ് ജോസഫ്

If you’r pictures aren’t good enough, you’re not close enough ”

Robert Capa

കാലുകളാണ്‌ ഏറ്റവും മികച്ച സൂം ലെൻസുകൾ എന്ന് പറയാറുണ്ട്‌. എത്ര കൂടിയ സൂം ലെൻസായാലും അതിനൊരു പരിധിയുണ്ട്‌, പരിമിതിയുമുണ്ട്‌. കാലുകൾക്ക്‌ ഇതു രണ്ടുമില്ല. ഒരു വസ്തുവിനോട്‌ എത്ര അടുക്കുന്നുവോ അത്രയും വിശദാംശങ്ങൾ നമുക്ക്‌ മനസ്സിലാവും. അടുപ്പം എന്നത്‌ ദൂരപരമായ, ഭൗതികമായ അടുപ്പം മാത്രമല്ല, ആത്മീയമായ അടുപ്പം കൂടിയാണ്‌. ഒരു ഫൊട്ടോഗ്രാഫർ അയാൾക്കിഷ്ടമുള്ള ജീവിതത്തെ, ലോകത്തെ, അയാളായിരിക്കുന്ന ഇടത്തെ ആണ്‌ പകർത്തേണ്ടത്‌.
എപ്പോഴും വളരെ അടുത്തുനിന്ന് സബ്ജക്റ്റിനെ പകർത്തണം എന്നല്ല ശഠിക്കുന്നത്‌. വേണമെങ്കിൽ അകലമാവാം, പക്ഷെ അടുത്തുനിന്നുള്ള അറിവ്‌ വളരെ അനിവാര്യമാണ്‌. അകലം കൂടിയതുകൊണ്ട്‌ ചിത്രങ്ങൾ മോശമാവാനിടയുള്ളതുപോലെ അടുപ്പം കൂടിയതുകൊണ്ടും ചിത്രങ്ങൾ മോശമാവാനിടയുണ്ട്‌. ഭൗതികമായി അടുക്കാൻ പറ്റാത്ത ചില വിഷയങ്ങളുമുണ്ട്. ഉദാഹരണത്തിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി. ഇവിടെ അകലമാണ് അടുപ്പമായി വർത്തിക്കുന്നത്. ഒരു വന്യജീവിക്ക് നാം കൊടുക്കുന്ന ബഹുമാനമാണ് ആ അകലം. ഒരാളുടെ സ്വകാര്യതയെ മാനിക്കുക, ജീവിതപരിസരത്തെ മാനിക്കുക എന്നതൊക്കെ ഫോട്ടോഗ്രഫിയിലും വളരെ പ്രധാനമാണ്. ആ മാന്യത നമ്മൾ വിഷയത്തിന് കൊടുക്കുക എന്നതും അടുപ്പമാണ്. തനിക്കും സബ്ജക്റ്റിനുമിടയിലെ ശരിയായ അകലം എന്തായിരിക്കണം എന്നു തീരുമാനിക്കണമെങ്കിൽ ആ അടുപ്പം കൂടിയേ തീരൂ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here