മന്‍മോഹന്‍ സിങായി അനുപം ഖേര്‍

0
402

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അനുപം ഖേര്‍ മന്‍മോഹന്‍ സിങായി വേഷമിടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ രാഷ്ട്രീയ ചര്‍ച്ചയാകുമെന്നാണ് പൊതുവിലയിരുത്തല്‍.

മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനായ സഞ്ജയ് ബാരുവിനെ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. ട്രെയിലറില്‍ മന്‍മോഹന്‍ സിങിനൊപ്പം ഭാര്യ ഗുര്‍ചരണ്‍ കൗര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി മുന്‍ രാഷ്ട്രപതി, എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമുണ്ട്.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍’ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട് ആണ്. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്‍.

വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here