ഒരിക്കല്‍; ലളിതവും സുന്ദരവുമായ പ്രണയ ഭാഷ്യം

0
104

The Reader’s View

അന്‍വര്‍ ഹുസൈന്‍

മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരി ലളിതാംബിക അന്തർജ്ജനത്തിൻ്റെ മകനും മികച്ച കഥാകാരനുമായ എൻ മോഹനൻ എഴുതിയ ഒരിക്കൽ എന്ന നോവൽ എക്കാലവും പ്രണയത്തെയും ജീവിതത്തെയും നന്നായി അടയാളപ്പെടുത്തിയ ഒന്നാണ്. സാധാരണ കൗമാരകാലത്ത് യാദൃച്ഛികമായി മൊട്ടിട്ട പ്രണയം പക്ഷേ വിവാഹത്തിൽ കലാശിക്കുന്നില്ല. രണ്ടു പേരും രണ്ട് ഇണകളുമായി ജീവിതം തുടരുകയും ഒടുവിൽ സായന്തനത്തിൽ കണ്ടുമുട്ടുകയും ചെയ്യുന്നതാണ് പ്രമേയം.

ലളിത സുന്ദരവും വശ്യമായ ഭാഷയിൽ മുഹൂർത്തങ്ങളെ ചേർത്തിണക്കിയിരിക്കുന്ന ഒരു നോവലാണ്. കേവലം 78 പേജുകളിൽ നാലു കഥാപാത്രങ്ങളിൽ ഒതുക്കി നിർത്തി ചാരുതയോടെ കഥ പറഞ്ഞിരിക്കുന്നു.

”എത്ര പുണ്യപൂരിതവും പൂജനീയവുമായ ഒരു ശുദ്ധ സാത്വിക സ്നേഹ ലഹരിയായിരുന്നു നമ്മുടേത് ! ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്തവരായിരുന്നു നമ്മൾ. രണ്ടു വിദൂര ഗ്രാമീണപശ്ചാത്തലങ്ങൾ. രണ്ടു ജാതിയജന്മങ്ങൾ. എങ്കിലും നമ്മൾ പരസ്പരം കണ്ടെത്തി. സ്നേഹിക്കാനാവുമെന്ന് നാം സ്വയം പഠിച്ചു. അതിലൂടെ സ്വർഗീയ സൗഖ്യത്തിൻ്റെ ഉൽക്കർഷസോപാനങ്ങളിലെത്താമെന്ന് അറിയുകയും ചെയ്തു. ആ സ്നേഹം എന്നെ മഹിമയുടെയും നന്മയുടെയും ഉദാരതയുടെയും നിസ്വാർത്ഥതയുടെതുമായ ഒരുപാട് കാണാപ്പുറങ്ങൾ കാട്ടിത്തന്നു. എൻ്റെ സ്വഭാവഘടനയ്ക്കും ശീലങ്ങൾക്കും സമീപനസമ്പ്രദായങ്ങൾക്കും പെരുമാറ്റരീതികൾക്കും അത് നൽകിയ ഗുണപരമായ സ്വാധീനവും സംഭാവനയും ഒരിക്കലും മറക്കാനാവുകയില്ല. ഭൂമിയിലെ അന്യഥാവ്യർത്ഥമായ ഒരു പുരുഷായുസ്സിൽ ഇത് ഒരപൂർവ്വ സൗഭാഗ്യമാണ് എന്നു തിരിച്ചറിയുന്നു ”

ഓരോ സന്ദർഭങ്ങളും സംഭാഷണങ്ങളും ഉള്ളിൽ തട്ടുന്ന ഒരു സൃഷ്ടി. ഒരു പ്രണയകാവ്യം പോലെ മനം നിറയ്ക്കുന്ന, മനം തപിപ്പിക്കുന്ന എഴുത്ത്. ഡി സി ബുക്ക്സാണ് പ്രസാധകർ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

 

 

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here