തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. അഞ്ച് ദിനരാത്രങ്ങളിലെ ചെറിയ വലിയ കഥകളും സംഗീതരാവുകളും കൊണ്ട് മനംനിറച്ച മേളയുടെ പ്രധാനാകര്‍ഷണം വൈവിധ്യവും ശക്തവുമായ പ്രമേയങ്ങളാണ്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം പറഞ്ഞ സിനിമകള്‍ക്ക് മേളയില്‍ വന്‍ സ്വീകാര്യത ലഭിച്ചു. കാന്‍സ് ചലച്ചിത്രമേളയില്‍ ക്വിയര്‍ പാം അവാര്‍ഡുനേടിയ വില്‍ യു ലുക്ക് അറ്റഅ മീ, ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടെഡി അവാര്‍ഡ് നേടിയ ഡിപ്പ്ഡ് ഇന്‍ ബ്ലാക്ക് എന്നിവ പ്രദര്‍ശനത്തിനെത്തി. കശ്മീരിലെ ട്രാന്‍സ് വിഭാഗത്തിന്റെ പ്രതിസന്ധികളും പ്രത്യാശകളും പ്രമേയമാക്കുന്ന ട്രാന്‍,് കശ്മീര്‍, സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെ സഞ്ചരിച്ച ഈയാംപാറ്റ്, 4 എഎം, അമോര്‍ ദ ട്യൂണ്‍ ഓഫ് ലൗ തുടങ്ങിയ ചിത്രങ്ങളും ക്വിയര്‍ സമൂഹത്തിനുള്ള ആദരവായി.
ലോകം മുഴുവന്‍ അടച്ചിടേണ്ടി വന്ന കോവിഡ് കാലവും പ്രതിസന്ധികളും ചലച്ചിത്രകാരന്മാരും തങ്ങളുടെ സര്‍ഗസൃഷ്ടിക്ക് വിഷയമാക്കി അവതരിപ്പിച്ചു. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തതപുലര്‍ത്തിയ ക്യാമ്പസ് സിനിമകളും മേളയ്ക്ക് മികവേകി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല