ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു

0
363

ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ പഠനവിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടെലിവിഷന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 16 മുതല്‍ 21 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സീമാറ്റില്‍ വെച്ചാണ് ക്യാമ്പ്. കേരളത്തിന് അകത്തും പുറത്തുമുള്ള ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ 50 പേര്‍ക്കാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 5നകം കിട്ടത്തക്കവിധം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തില്‍ അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here