സുരേന്ദ്രന്‍ കോഴിക്കോട്

0
1163
നൃത്താധ്യാപകൻ, നൃത്ത സംവിധായകൻ
തിരുവങ്ങൂര്‍, കോഴിക്കോട്

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്ത കലകള്‍ പഠിച്ചും പഠിപ്പിച്ചും 36 വര്‍ഷത്തെ പ്രവൃത്തി പരിചയം.

പഠനവും വ്യക്തി ജീവിതവും

ശാരദ വിപി ദമ്പതികളുടെ മകനായി 1961 ജൂണ്‍ 20ന് ജനനം. കലാമണ്ഡലം ശ്രീദേവി ഗോപിനാഥില്‍ നിന്നും ശിക്ഷണം നേടി. 21 വര്‍ഷത്തോളം കാലം ഷൊര്‍ണ്ണൂരില്‍ സ്ഥിര താമസമായിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തോളമായി കൊയിലാണ്ടി സുരജി നാട്യകലാക്ഷേത്രം എന്ന നൃത്തസംഗീത വിദ്യാലയം നടത്തുന്നു.

ഗുരുക്കൻമാർ
നൃത്തം – കലാമണ്ഡലം ഗീതാമാധവൻ, മേപ്പയ്യൂർ ബാലൻ നായർ, കലാമണ്ഡലം രേഭാരാജ്, കലാമണ്ഡലം ഗോപിനാഥൻ (എറണാകുളം)
സംഗീതം – മലബാർ സുകുമാരൻ ഭാഗവതർ, സിസിലി അനിൽ കോഴിക്കോട്

പ്രവര്‍ത്തന മേഖല, പ്രധാന സൃഷ്ടികള്‍

എന്‍എസ്എസ് ട്രെയിനിംഗ് കോളേജ് ഒറ്റപ്പാലം, എന്‍എസ്എസ് കോളേജ് ചങ്ങനാശ്ശേരി, വാളകം ആര്‍വി ട്രെയിനിംഗ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളിലായി കള്‍ച്ചറല്‍ പ്രോഗ്രാം ഇന്‍ ചാര്‍ജായി 16 വര്‍ഷത്തെ സേവന പരിചയം. ശാസ്ത്രീയ നൃത്തഗാനങ്ങളുടെയും നാടോടി നൃത്ത ഗാനങ്ങളുടെയും കാസറ്റുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. സബ് ജില്ല – ജില്ല കലോത്സവങ്ങൾ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം,  സി.ബി.എസ്.സി സംസ്ഥാന കലോത്സവം, സംസ്ഥാന ബൈബിള്‍ കലോത്സവം എന്നിവയിൽ വിധികര്‍ത്താവായിട്ടുണ്ട്.

2005 ലെ സംസ്ഥാന യുവജനോത്സവ മാന്വൽ പരിഷ്കരണ വിദഗ്ദ സമിതിയിൽ അംഗമായി പ്രവർത്തിക്കുകയും കലോത്സവത്തിൽ സി ഡി പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.

നാല് സിനിമയിൽ നൃത്തസംവിധാനം ചെയ്തു
(ഈ ഭാർഗ്ഗവീനിലയം,  ഇംഗ്ലീഷ് മീഡിയം, മേൽവിലാസം ശരിയാണ്, ഉന്നുടൻ)

1998-99 ൽ പുറത്തിറങ്ങിയ ‘ഇംഗ്ളീഷ് മീഡിയം’ എന്ന സിനിമയിൽ “നൃത്ത സംവിധാനം” ചെയ്തു. വയലിൻ വായിച്ച് കൊണ്ട് കൂടെ അഭിനയിക്കാനും അവസരം ലഭിച്ചു.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

Surendran Kozhikode

Dance Teacher, Dance Director
Thiruvangoor, Kozhikode

36 years of experience in Bharatha Natya, Mohiniyattam, Kuchipudi

Personal Life and Education

Born as the son of Gopalan VP and Sarada on 1961 June 20. Accepted discipleship of Kalamandalam Sreedevi Gopinath. Lived in Shornnur for 21 years. He is running Suraji Natya Kala Kshetra at Koilandi, for last 12 years.

Guru
Dance – Kalamandalam Geetha Madhavan, Meppayyur Balan Nair, Kalamandalam Rebharaj, Kalamandalam Gopinathan (Ernakulam)
Music – Malabar Sukumaran Bhagavathar, Sisili Anil Kozhikode

He is the Cultural Program In – Charge at NSS Training College Ottappalam, NSS College Changanassery and Valakam RV Training College Kottakkara for 16 years. He created Video and Audio Cassettes of Classical Dance and Songs, Folk Songs etc.

He worked as Official Judge of Sub District and District Arts Festival, Kannur University Arts Festival, CBSE State Arts Fest, State Bible Fest etc.

Worked as Manual Amendment Expert Committee, at Kerala School Arts Fest, 2005 and produced CD for its training activities.

Reach Out at:
Suraji Natya Kala Kshetra,
East Road Junction,
Main Road, Koilandi
9847305714

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here