തെന്നിന്ത്യന്‍ താരവിസ്മയങ്ങളൊന്നിക്കുന്നു: സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി

0
227
vijay sethupathi

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി. ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയുണ്ട് സൂപ്പര്‍ ഡീലക്‌സിന്. വേലൈക്കാരനുശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രം കൂടിയാണിത്. സമാന്തയാണ് ചിത്രത്തിലെ നായിക. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ശബ്ദവിവരണത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മാര്‍ച്ച് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

സംവിധായകനൊപ്പം മിഷ്‌കിനും നളന്‍കുമാരസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡറായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ശില്‍പ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീട് സംവിധായകന്‍ തന്നെ പേരു മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here