സുഡാനി ഫ്രം നൈജീരിയ; റിലീസ് 23 ന്

0
422

പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ റിലീസ് മാര്‍ച്ച്‌ 23 വെള്ളിയാഴ്ച. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ പ്രണയം മുഖ്യപ്രമേയം ആവുന്ന സിനിമ ചിത്രീകരണ സമയത്ത് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ് ഇതിനകം ശ്രദ്ധ നേടിയ ഗാനങ്ങള്‍.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. KL 10 പത്ത് സിനിമയുടെ സംവിധായകന്‍ മുഹസിന്‍ പെരാരിയുടെതാണ് സംഭാഷണം.

LEAVE A REPLY

Please enter your comment!
Please enter your name here