സംരംഭകത്വ വികസന പരിശീലനം

0
267

സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന 18-നും 45-നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക്   റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 13  ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലനം നല്‍കുന്നു. വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തല്‍, സംരംഭകത്വ കഴിവുകള്‍, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്മെന്റ്, വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം. ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും.   താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലുള്ളവര്‍  പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ സഹിതം ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ഏപ്രില്‍ 30-നു മുമ്പ് അപേക്ഷിക്കുക.  ഇന്റര്‍വ്യൂ മെയ് 7. ഓണ്‍ലൈനായി www.rudset.com ലും അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  0460 2226573, 9496611644, 9497280326

LEAVE A REPLY

Please enter your comment!
Please enter your name here