സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

0
707

പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ബ്രിട്ടീഷ് പൗരനായ ഇദ്ദേഹം ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്നത് ഉള്‍പ്പെടെ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബത്തിന്റെ വക്താവാണ് മരണവിവരം അറിയിച്ചത്.

‘ഞങ്ങളുടെ പ്രിയ പിതാവ് കടന്നുപോയതില്‍ ആഴമായി ദുഃഖിക്കുന്നു. അദ്ദേഹം അസാധാരണ സവിശേഷതയുള്ള ഒരു മനുഷ്യനും മഹനായ ശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പാരമ്പര്യവും ഇനിയും ദീര്‍ഘകാലം നിലനില്‍ക്കുമെന്ന്’ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഗത്ഭരായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. 1942 ജനുവരി 8 നായിരുന്നു ജനനം. തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇദ്ദേഹത്തിന്റെ പഠനം ആധുനിക ശാസ്ത്രത്തിനു വഴികാട്ടിയായിരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിച്ചിരുന്നു.

ഫ്രാങ്ക് ഹോക്കിന്‍സിന്റെയും ഇസബെല്‍ ഹോക്കിന്‍സിന്റെയും മകനായി ജനിച്ച ഇദ്ദേഹം എഎല്‍എസ് രോഗബാധിതനായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഇദ്ദേഹം വീല്‍ചെയറിലായിരുന്നു ജീവിച്ചിരുന്നത്. കംപ്യൂട്ടറിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here