2019ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ ഏഴ് വരെ തിയതികളിൽ നടത്തും. പരീക്ഷാഫീസ് സെപ്തംബർ 30 മുതൽ ഒക്‌ടോബർ 11 വരെ പിഴയില്ലാതെയും ഒക്‌ടോബർ 14 മുതൽ 15 വരെ 10 രൂപ പിഴയോടെയും പരീക്ഷാകേന്ദ്രങ്ങളിൽ മാത്രം അടയ്ക്കാം. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം.
കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തിയതിക്കുള്ളിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.