SSC- CGL: അപേക്ഷിക്കാനുള്ള അവസാന തീയ്യതി നാളെ

0
450

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2018 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (എസ്‌.എസ്‌.സി സി.ജി.എൽ 2018) അപേക്ഷ ജൂൺ നാല് വരെ സമർപ്പിക്കാം.

യു.പി.എസ്‌.സി നടത്തുന്ന സിവിൽ സർവ്വീസ്‌ പരീക്ഷ കഴിഞ്ഞാൽ കേന്ദ്ര സർവ്വീസുകളിലേക്ക്‌ നടത്തപ്പെടുന്ന ഉയർന്ന പരീക്ഷയാണ് ബിരുദം അടിസ്ഥാന യോഗ്യതയുള്ള സി.ജി.എൽ. ഈ വർഷം പതിനഞ്ചായിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്‌. രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്.

ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ തുടങ്ങിയവ സി.ജി.എൽ വഴിയാണ് നിയമനം നടക്കുന്നത്‌.

കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. അപേക്ഷകൾ http://ssconline.nic.in എന്ന വെബ്‌സൈറ്റ്‌ വഴി സമർപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here