‘സൈന്‍സ്’ ഫെസ്റ്റിവലിന് നാളെ സമാപനം

0
423

തൃശ്ശൂര്‍: സെന്റ് തോമസ് കോളേജില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച 12മത് ചലച്ചിത്ര മേള, ‘സൈന്‍സ് 2018’ ഒക്ടോബര്‍ 6ന് വൈകിട്ടോടെ സമാപനം കുറിക്കും. സാമൂഹിക സംഘട്ടനങ്ങള്‍ ഉള്ളടക്കമായ ഈ ഹ്രസ്വ ചലച്ചിത്ര മേളയില്‍ ഇത്തവണ ജലമാണ് മുഖ്യ പ്രമേയം. നദി വിനിയോഗം, ഡാം സുരക്ഷാ പ്രശ്‌നം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള സിനിമകളും പ്രദര്‍ശനത്തിലുണ്ട്. വേറിട്ട പ്രമേയമായി കലയെയും കലാകാരന്‍മാരെയും നാടകത്തെയും മുന്‍നിര്‍ത്തിയുള്ള സിനിമകള്‍ക്കും മേളയില്‍ വേദിയൊരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 3ന് കാര്‍ഷിക വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറാണ് മേള ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here