അന്യായമായി കേസ് ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ജീവിതം ആസ്പദമാക്കി ഹാഷിർ സംവിധാനം ചെയ്ത ചിത്രം ‘എ ഡോകുമെന്റ്രി എബൌട്ട് ഡിസപ്പിയറന്‍സ്’ പ്രദര്‍ശനത്തിനെത്തുന്നു. മെയ് 2 ബുധനാഴ്ച വെകീട്ട് 6.30ന് ടി.എ റസാക്ക് മിനി തിയ്യേറ്ററില്‍ കൊണ്ടോട്ടിയില്‍ വെച്ചാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് സിനിമകളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ഹാഷിർ, ഡോ. ജമീൽ അഹമ്മദ്, ഡോ. വി. ഹിക്മത്തുള്ള, ഐ. സമീൽ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും.