ശാന്താദേവി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

0
510

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ ശാന്താദേവി അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ശാന്താ ദേവി പുരസ്‌കാരം സേവ്യര്‍ പുല്‍പ്പാട്ടില്‍ നിന്നും പാലോറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി ഏറ്റുവാങ്ങി. എഴുത്തുകാരന്‍ ഷിബു മുത്താട്ട് അനുസ്മരണ പ്രഭാഷണം നടത്തി.

ശിവദാസന്‍ പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച എലിപ്പെട്ടി എന്ന നാടകത്തില്‍ കോഴിയെ അവിസ്മരണീയമാക്കിയാണ് ശ്രീലക്ഷ്മി പുരസ്‌കാരം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here