SET സെപ്റ്റംബര്‍ 16ന്; ജൂണ്‍ ആറ് മുതല്‍ അപേക്ഷിക്കാം

0
412

ഹയര്‍സെക്കണ്ടറി നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബര്‍ 16ന് നടത്തും.  പരീക്ഷ നടത്തുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയെയാണ് സെറ്റ് ജൂലൈ 2018 ന്റെ പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

യോഗ്യത

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത.  ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുളളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകള്‍ വിജയിച്ചവരെയും സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം.  പി.ജി ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം.  അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ് ബിരുദവും ഉണ്ടായിരിക്കണം.  മേല്‍ പറഞ്ഞ നിബന്ധന പ്രകാരം (1&2) സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി/ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം.  അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം

ഓണ്‍ ലൈന്‍ ആയി ജൂണ്‍ ആറ് മുതല്‍ ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി ജനറല്‍/ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയുടെയും, എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന രീതിയില്‍ എടുക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരങ്ങള്‍ എല്‍.ബി.സ് സെന്ററിന്റെ വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം.  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റ് ഔട്ടും ഒറിജിനല്‍ ഡിമാന്റ് ഡ്രാഫ്റ്റും തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലിലോ/നേരിട്ടോ സമര്‍പ്പിക്കാം.  ഓണ്‍ലൈന്‍ ചെയ്ത അപേക്ഷകള്‍ ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി പൂര്‍ത്തിയാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.lbskerala.comwww.lbscentre.org

LEAVE A REPLY

Please enter your comment!
Please enter your name here