തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ഞ് ഐ.സി.യുവില്‍ ആണെന്നും കിഷോര്‍ സത്യ അറിയിച്ചു.
കിഷോര്‍ സത്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്.അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നന്ന ഭര്‍ത്താവിന്റെ വേദന. ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും… വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി…. മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു…. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍…
രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി…. 35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല…. ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും… അറിയില്ല…. അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ….
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല