വിജയ് സേതുപതിയുടെ ‘സീതാകാത്തി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

0
393

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ‘സീതാകാത്തി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ബാലാജി തരണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 75 സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

വിജയ് സേതുപതിയുടെ 25-ാമത് ചിത്രമാണ് ‘സീതാകാത്തി’. ചിത്രത്തില്‍ എഴുപതുകാരനായാണ് സേതുപതിയെത്തുന്നത്. ‘അയ്യാ’ എന്ന് ഏവരും സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സിനിമാ-നാടക നടന്റെ ജീവിതമാണ് ചിത്രം. ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയ പുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍ എന്നിവര്‍ സീതാകാത്തിയില്‍ പ്രധാനവേഷത്തിലെത്തുന്നു.

ഓസ്‌കാര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ് ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്കിനു പിന്നില്‍. നാല് മണിക്കൂര്‍ സമയമെടുത്താണ് എല്ലാ ദിവസവും മേക്കപ്പ് പൂര്‍ത്തിയാക്കിയിരുന്നത്. മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂര്‍ വേണം.

 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here