സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
422

വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2017-18 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.  വിമുക്തഭടന്റെ/വിധവയുടെ/രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം.  പൂരിപ്പിച്ച അപേക്ഷകള്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസുകളില്‍ സമര്‍പ്പിക്കണം.  അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുകയോ സൈനിക ക്ഷേമ വകുപ്പിന്റെ  www.sainikwelfarekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന് സൈനിക ക്ഷേമ ഡയറക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here