നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് മാറ്റം. പുതുക്കിയ എക്‌സാം ടൈംടേബിള്‍ ഹയര്‍ സെക്കന്‍ഡറിയുടെ വെബ്‌സൈറ്റില്‍ പിന്നീട് ലഭ്യമാകും.