ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സംവൃത സുനിലാണ്. സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. കുടുംബചിത്രമായൊരുക്കുന്ന സിനിമയില്‍ ബിജു മേനോന്‍ കഥാപാത്രത്തിന്റെ ഭാര്യവേഷത്തിലായിരിക്കും സംവൃതയെത്തുക. ചിത്രം ഒരു ആക്ഷേപഹാസ്യമാണ് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
അലന്‍സിയര്‍, സുധി കോപ്പ, ദിനേഷ് പ്രഭാകര്‍, ഭഗത്, സൈജു കുറുപ്പ്, ധര്‍മ്മജന്‍, ശ്രീലക്ഷ്മി, ശ്രീകാന്ത് മുരളി എന്നിവര്‍ പ്രധാന അഭിനേതാക്കളാകുന്നു. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ സജീവ് പാഴൂരിന്റേതാണ് സ്‌ക്രിപ്റ്റ്. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കും.