അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ട് നല്‍കില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്ന് അറുപതോളം അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. തുടര്‍ന്ന് ബഹിഷ്‌ക്കരിച്ചവര്‍ക്ക് തപാല്‍ വഴിയാണ് പുരസ്‌കാരം അയച്ച് കൊടുത്തിരുന്നത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനറായി പുരസ്‌കാരത്തിന് അര്‍ഹത നേടിയ സന്തോഷ് രാമന് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് മുഖേനെയാണ് ദേശീയ പുരസ്‌കാരം വീട്ടിലെത്തിയത്. ശേഷം തലശ്ശേരി പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹത്തിന്റെ പ്രിയഗുരുനാഥന്‍ കെ.കെ മാരാര്‍ മാഷില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം തന്റെ ഫേസ് ബുക്ക് പേജിലൂടെ സന്തോഷ് രാമന്‍ പങ്കുവെച്ചു.
‘എന്തുകൊണ്ടും രാജ്യം അംഗീകരിച്ച ഈ അംഗീകാരം, രാജ്യത്തിന്റെ പ്രഥമപുരുഷനായ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങുവാന്‍ സാധിച്ചില്ലെങ്കിലും, അതിനും എത്രയോ മുകളിലാണ് ഇന്ന് ഞാന്‍ ഏറ്റുവാങ്ങിയ ഈ കൈകള്‍…….’ എന്ന് സന്തോഷ് രാമന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:
”2018 മെയ് മാസം മൂന്നാം തീയ്യതി ഡൽഹിയിൽ നിന്നും രാജ്യം അംഗീകരിച്ച 2017 മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അംഗീകാരം ഇന്ത്യയുടെ പ്രഥമപുരുഷനായ രാഷ്ട്രപതിയിൽ നിന്നും
വാങ്ങിക്കുന്നത് ഒരു ക്യാബിനററ് മന്ത്രിയുടെ വ്യക്തിതാല്പര്യത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ട ദിവസം……….
ഞാൻ എന്ന വ്യക്തിയുടെ വളരെ വ്യക്തമായ തീരുമാന പ്രകാരം അന്നത്തെ പരിപാടി ഉപേക്ഷിക്കുകയുണ്ടായി, ആ തീരുമാനം ഒരുതരത്തിൽ മാനസികമായി
വളരെയധികം വിഷമം ഉണ്ടാക്കിയെങ്കിലും…,
ഇന്നു ഞാൻ വളരെയധികം സന്തോഷവാനാണ്.
മാസങ്ങൾക്കുശേഷം…., കഴിഞ്ഞദിവസം സ്പീഡ്പോസ്ററ് മുഖേന എന്റെ വീട്ടിൽ എത്തിച്ചേർന്ന ദേശീയ അംഗീകാര ഫലകവും, പ്രശംസാപത്രവും…….,
……………ചെറിയ വയസ്സിൽ തന്നെ ഏതാണ്ട് പ്രൈമറി കാലഘട്ടം മുതൽ സ്ക്കൂളിൽ നിന്നും കൂടാതെ ഗുരുകുല സമ്പ്രദായത്തിലും എന്നിലെ ചിത്രകാരനെ വളർത്തിയ, അല്ലെങ്കിൽ ചിത്രകലയുടെ ഭാഷ
എന്നെ പഠിപ്പിച്ച എന്റെ പ്രിയഗുരുനാഥൻ ശ്രീ കെ കെ മാരാർ മാഷിൽ നിന്നും ജന്മനാടായ തലശ്ശേരിയിലെ പ്രസ്സ് ഫോറത്തിൽ ചേർന്ന ചെറിയ സദസ്സിനുമുൻപിൽ വച്ച് നിറഞ്ഞമനസ്സോടെ ഇന്ന് ഞാൻ ഏറ്റുവാങ്ങി…,
ഏന്തുകൊണ്ടും രാജ്യം അംഗീകരിച്ച ഈ അംഗീകാരം, രാജ്യത്തിന്റെ പ്രഥമപുരുഷനായ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചില്ലെങ്കിലും,
അതിനും എത്രയോ മുകളിലാണ് ഇന്ന് ഞാൻ ഏറ്റുവാങ്ങിയ ഈ കൈകൾ…….
ഈ സന്തോഷപൂർണ്ണമായ നിമിഷത്തിനു എന്റെ അമ്മ, ഭാര്യ, മക്കൾ, അനുജൻ എന്നിവരും നിറഞ്ഞ മനസ്സോടെ സാക്ഷിയായി….
ദേശീയ പുരസ്കാരത്തിന് ടൈക്ക്ഓഫ് എന്ന സിനിമ ഒരു നിയോഗമായതു പോലെ…..
ഇന്നത്തെ ഈ ഏറ്റുവാങ്ങലും ഒരു നിയോഗമാണ്…… ആരൊക്കെയോ തീരുമാനിച്ചപോലെ…., ഇങ്ങനെയൊക്കെ തീരുമാനിക്കപ്പെട്ടപോലെ………സ്നേഹത്തോടെ…!!!!
നിങ്ങളുടെ എല്ലാവരുടെയും പ്രോൽസാഹനവും, പ്രാർത്ഥനയും, അനുഗ്രഹവും ഇനി വരുന്ന എന്റെ എല്ലാ സിനിമകൾക്കും നിങ്ങളിൽ നിന്നും ആഗ്രഹിച്ചുകൊണ്ട്….
സ്നേഹത്തോടെ,
നിങ്ങളുടെ
സന്തോഷ് രാമൻ”
2018 മെയ് മാസം മൂന്നാം തീയ്യതി ഡൽഹിയിൽ നിന്നും രാജ്യം അംഗീകരിച്ച 2017 മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അംഗീകാരം…
Posted by Santhosh Raman on Wednesday, December 26, 2018