തലക്കെട്ട്

0
372
sangeeth-soman

കവിത

സംഗീത് സോമൻ

വരികൾക്കൊന്നും
ഒരു ബന്ധം ഇല്ലെന്നു
പരാതി കേട്ട് തുടങ്ങിയിട്ട്..
കാലം കുറച്ചായി………

തലകെട്ടിനെ കുറിച്ചാണ്
മുഖ്യ ചർച്ച..
തലക്കെട്ടാണത്രെ..
തുടർന്നുള്ള വരികളെ ഒക്കെയും അന്വർഥമാക്കുന്നത്..

പഴി കേട്ട് പഴി കേട്ട്..
മടുത്തു തുടങ്ങിയിരിക്കുന്നു..
എന്താണാവോ..
ഇവരുടെ പ്രശ്നം..

ഈ കൂട്ടരേ കുറിച്ച്..
നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ…

ഇല്ലെങ്കിൽ കേട്ടോളു…
നിങ്ങളെ ഇവർ സദാ നിരീക്ഷിക്കുന്നുണ്ടാവും..
പക്ഷെ നിങ്ങൾ അത്‌ അറിയില്ല…
നിങ്ങൾ കണ്ണടച്ചാൽ അവർ കണ്ണ് തുറക്കും…
അതു പോലെ നിങ്ങൾ കണ്ണു തുറന്നാൽ അവർ കണ്ണടക്കും..

പറഞ്ഞു വന്നാൽ.. നിങ്ങൾ അവരെയോ.. അവർ നിങ്ങളെയോ..
ഒരേ സമയം കാണില്ല…

തിരഞ്ഞു തിരഞ്ഞവർ..
നിങ്ങളിലെ
അക്ഷര തെറ്റുകളും… വ്യാകരണ പിഴവുകളും… കണ്ടെത്തും..

തുടക്കമൊക്കെ..
നമ്മൾ വകവെക്കില്ല…
പിന്നെ.. നമ്മളിലെ..
തെറ്റുകളെ അവർ നിരത്തി വെക്കാൻ തുടങ്ങും…
ഒടുക്കം… നാം ഇത്രത്തോളം എഴുതിയ വരികൾ എല്ലാം തെറ്റെന്നും… ശൂന്യമെന്നും അവർ നമ്മളിൽ ചിന്ത ഉണർത്തും…

പിന്നെ തലക്കെട്ടുകൾ..
അടർന്നു വീണ്..
വാക്കുകൾ…
തകർന്നു പോയി തുടങ്ങും..

വരികൾ വള്ളിയിൽ നിന്നും പുള്ളിയിൽ നിന്നും ദീർഘത്തിൽ നിന്നും വിട്ടകന്ന്
വെറും അക്ഷരങ്ങൾ ആയിതുടങ്ങും..
പിന്നെ.. മഷി അടർന്ന അക്ഷരങ്ങൾ ആത്മാവ് നഷ്ട്ടപ്പെട്ട കണക്കെ അദൃശ്യമാവും…

തിരിച്ചറിയുക..

തലകെട്ടിനെ
അടിവരയിട്ട് ഉറപ്പിക്കുക…
വാക്കുകളെയും.. തലകെട്ടിനെയും..
ചേർത്തു നിർത്തുക..
അർഥ ശൂന്യരാകാതിരിക്കുക…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here