RIFFK മാര്‍ച്ച്‌ 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂരിൽ

0
497

മാര്‍ച്ച്‌ 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന Regional International Film Festival of Kerala ( RIFFK 2018) യുടെ ഡെലിഗേറ്റ് ബുക്കിംഗ് www.kodungallurfilmsociety.org എന്ന വെബ്സൈറ്റ് വഴി 2018 ഫെബ്രുവരി 18, ഞായറാഴ്ച്ച രാവിലെ 10 മുതല്‍ ആരംഭിക്കുന്നു.

ബുക്ക്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.kodungallurfilmsociety.org ല്‍ രജിസ്റ്റര്‍ ചെയ്തു ബുക്ക്‌ ചെയ്യുവാന്‍ അപേക്ഷിക്കുന്നു. ബുക്കിംഗ് ആയി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങൾക്കും , പിന്തുണയ്ക്കുമുള്ള സൗകര്യം കൊടുങ്ങല്ലൂര്‍ മുഗള്‍ മാളില്‍ സജ്ജമാക്കിയിട്ടുള്ള ഓഫീസില്‍ ലഭ്യമാണ്. ബുക്കിംഗ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബുക്കിംഗ് ഫീ ഓഫ്‌ലൈൻ (offline) ആയി മേൽപ്പറഞ്ഞ ഓഫീസില്‍ ബുക്ക് ചെയ്യ്ത ശേഷം 48 മണിക്കൂറിനുള്ളിൽ നേരിട്ട് അടയ്ക്കേണ്ടതാണ്. RIFFK യുടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്ന വ്യക്തികള്‍ ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം തിരഞ്ഞെടുക്കുന്ന പക്ഷം അതില്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക. 250 രൂപയാണ് രജിസ്ട്രേഷന്‍ ഫീ. സംശയ നിവാരണത്തിനായി +91 90720 12696 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി മെമ്പര്‍മാര്‍ മെമ്പര്‍ഷിപ്പ് ഫീ അടച്ചു മെമ്പര്‍ഷിപ്പ് ഉറപ്പു വരുത്തുന്ന പക്ഷം പ്രവേശനം സൗജന്യം ആയിരിക്കും. കൊടുങ്ങല്ലൂര്‍ മുഗള്‍ മാളില്‍ സജ്ജമാക്കിയിട്ടുള്ള ഓഫീസില്‍ അതിനുള്ള സൗകര്യം ലഭ്യമാണ്.

NB : ഡെലിഗേറ്റുകൾ കഴിവതും റെജിസ്ട്രേഷൻ ഓൺലൈൻ ആയിചെയ്യുക. പണം അടക്കുന്നതിനായി മുഗൾ മാളിലെ സംഘാടക സമിതി ഓഫീസിലോ, ഓൺലൈൻ സംവിധാനമോ ഉപയോഗിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here