കപിൽദേവായി രൺവീർ

0
199

ബോളിവുഡ് യുവതാരം രൺവീർ സിങ്ങും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവും തമ്മിൽ എന്തെങ്കിലും രൂപസാദൃശ്യമുണ്ടോ? 83 എന്ന സിനിമയുടെ ആദ്യ പോസ്റ്റർകണ്ടാൽ ഇത്തരമൊരു ചോദ്യം തന്നെ അപ്രസക്തമാകും. അപാരമായ രൂപസാദൃശ്യമാണ് പോസ്റ്ററിലുള്ളത്.

ഹരിയാനയുടെ കൊടുങ്കാറ്റ് കപിൽദേവിന്റെ ജീവിതകഥ പറയുന്ന സിനിമ 83ൽ ക്രിക്കറ്റ് ഇതിഹാസത്തെ അവതരിപ്പിക്കുന്നത് രൺവീർ ആണ്. 34-ാം പിറന്നാളായ ജൂലൈ ആറിന് താരം ട്വിറ്ററിലൂടെ സിനിമയുടെ ആദ്യപോസ്റ്റർ പുറത്തിറക്കി.

കപിൽദേവിന്റെ യൗവനകാലത്തോട് അപാരമായ സാദൃശ്യംതോന്നിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു. ക്രിക്കറ്റ് താരം ശിഖർ ധവാൻ അടക്കമുള്ളവർ രൺവീറിനെ അഭിനന്ദിച്ച് രംഗത്തെത്തി. ബജ്‌റംഗി ഭായ് ജാൻ, ട്യൂബ് ലൈറ്റ് തുടങ്ങിയ ഹിറ്റുകൾ ഒരുക്കിയ കബീർഖാൻ സംവിധാനം ചെയ്യുന്ന ചിത്രം 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ ചരിത്രനിമിഷങ്ങളുടെ പുനരാവിഷ്‌കാരമാണ്. കഥാപാത്രമായി മാറാൻ കപിൽ ദേവിനൊപ്പം ഡൽഹിയിലെ വീട്ടിൽ പത്തുദിവസത്തോളം രൺവീർ ചെലവഴിച്ചു. കപിൽദേവ് തന്നെ രൺവീറിന് ബൗളിങ് പരിശീലനം നൽകി. കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്സും ജോലിയോടുള്ള ആത്മാർഥതയുമാണ് രൺവീർ സിങ്ങിനെ വ്യത്യസ്തനാക്കുന്നതെന്നാണ് കപിൽദേവ് പരിശീലനത്തിനുശേഷം യുവതാരത്തെക്കുറിച്ച് പറഞ്ഞത്. കപിൽദേവിന്റെ ഭാര്യ റോമിയെ അവതരിപ്പിക്കുന്നത് രൺവീറിന്റെ ഭാര്യകൂടിയായ ദീപിക പദുകോൺ ആണ്. വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യചിത്രമാണിത്.

പത്മാവത് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന എല്ലാ താരങ്ങളെയും സിനിമയിൽ പുനരവതരിപ്പിക്കുന്നു. സിനിമയിൽ സൂപ്പർബാറ്റ്‌സ‌്‌മാൻ ശ്രീകാന്ത് ആയി എത്തുന്നത് തമിഴ് യുവതാരം ജീവ ആണ്. സിനിമ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ 2020 ഏപ്രിൽ 20ന് റിലീസ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here