ഇ ശ്രീധരന്റെ ജീവിതം പ്രമേയമാക്കി വികെ പ്രകാശ് ചിത്രം രാമസേതു ഒരുങ്ങുന്നു; നായകൻ ജയസൂര്യ

0
204

മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം പ്രമേയമാക്കി വി കെ പ്രകാശ‌് അണിയിച്ചൊരുക്കുന്ന സിനിമയ്ക്ക‌് പേരിട്ടു; രാമസേതു. ചിത്രത്തിന്റെ ടൈറ്റിൽ പൊന്നാനിയിലെ വസതിയിലെ ചടങ്ങിൽ ഇ ശ്രീധരൻ പുറത്തിറക്കി. ജയസൂര്യയാണ‌് മെട്രോമാനായി വേഷമിടുന്നത‌്. രാമേശ്വരത്തെ പാമ്പൻപാലം പ്രവൃത്തി തുടങ്ങുന്ന 30 വയസ്സുമുതൽ 87 വരെ എത്തിനിൽക്കുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് ജയസൂര്യ അവതരിപ്പിക്കുന്നത‌്. റെയിൽവേയിലെ ചായക്കടക്കാരനായ ഉത്തമനും മകൾ ലതികയും ചേർന്ന രണ്ട് തലമുറ ഇ ശ്രീധരൻ എന്ന അതുല്യപ്രതിഭയെ, അദ്ദേഹത്തിന്റെ അർപ്പണബോധത്തെ ഓർത്തെടുക്കുന്നതാണ‌് സിനിമയുടെ ഇതിവൃത്തം. ഈ വേഷങ്ങൾ അവതരിപ്പിക്കുന്നത‌് ആരെല്ലാമെന്ന‌് തീരുമാനമായിട്ടില്ല.

സംവിധായകൻ വി കെ പ്രകാശ്, നിർമാതാവ് അരുൺ നാരായണൻ, കഥാകൃത്ത് സുരേഷ് ബാബു, ഇ ശ്രീധരന്റെ ഭാര്യ രാധ എന്നിവർ ടൈറ്റിൽ പ്രകാശനചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here