കോഴിക്കോടും നാളെ ഭാഗിക അവധി

0
467

കോഴിക്കോട്:  ജില്ലയിൽ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ‍സാധ്യതയുണ്ട്. കക്കയം ഡാം തുറന്നതിനാൽ കുറ്റ്യാടി പുഴയുടെ പരിസരവാസികൾ പ്രത്യേക ജാഗ്രത പുലർത്തണം.

കനത്ത മഴയും, ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, വെള്ളപൊക്കവും ഉണ്ടായതിനാൽ താമരശ്ശേരി താലൂക്കിലും, നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, മുക്കം, കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (10.08.2018) അവധി നൽകിയിട്ടുണ്ട്. ഇവിടങ്ങളിലുള്ള അങ്കനവാടികൾക്കും അവധി ബാധകമാണ്. ജില്ലാ കളകടര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്.

വയനാട്, പാലക്കാട് ജില്ലയിൽ പൂർണ്ണമായും ഇടുക്കി, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ ഭാഗികമായും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here