മഞ്ജു വാര്യരുടെ ” പ്രതി പൂവന്‍ കോഴി ” കോട്ടയത്ത് ആരംഭിച്ചു

0
188

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന “പ്രതി പൂവന്‍ കോഴി” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.
ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എഴുതുന്നത് ഉണ്ണി ആര്‍ ആണ് .
അനുശ്രീ, സെെജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ജി ബാലമുരുകന്‍,  സംഗീതം-ഗോപി സുന്ദര്‍, കൊ-പ്രൊഡ്യൂസര്‍-വി സി പ്രവീണ്‍, ബെെജു ഗോപാലന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുറു,
പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍, കല-ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്‌-സജി കൊരട്ടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണ, സ്റ്റില്‍സ്-ദിനേശ് ചെന്നെെ, പരസ്യകല-തോട്ട് സ്റ്റേഷന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-എല്‍ദോ ശെല്‍വരാജ്, രാധാകൃഷ്ണന്‍ ചേലേരി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here