സ്വന്തമാക്കി വിമാനമുണ്ടാക്കി പോപ്‌കോണ്‍ വില്പനക്കാരന്‍

0
183

ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത്, വിനീത് ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തിയ ‘എബി’ എന്ന സിനിമ പലര്‍ക്കും ഒര്‍മ്മയുണ്ടാകും. വിനീത് ശ്രീനിവാസന്റെ കഥാപാത്രമായ എബി എപ്പോഴും പറക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ആ ആഗ്രഹത്തിന് പുറകെയുള്ള  നടത്തം ചെന്നവസാനിക്കുന്നിടത്ത് അവന്‍ പറക്കുകയാണ്.

അതുപോലെ പറക്കാന്‍ കൊതിച്ചൊരാളാണ് മുഹമ്മദ് ഫയാസ്. പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഫയാസ് പോപ്‌കോണ്‍ വില്പനക്കാരനുമാണ്. പൈലറ്റാകാനുള്ള ആഗ്രഹം കൊണ്ട് വിമാനം നിര്‍മ്മിക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷെ, പോലീസെത്തി വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് നിര്‍ത്തിവെച്ചു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ പോലീസ് തടഞ്ഞത്.

30 വയസ്സുകാരനായ മുഹമ്മദ് ഫയാസിന്റെ കുട്ടിക്കാലം കനത്ത ദാരിദ്രത്തിന്റെ പിടിയിലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മുഹമ്മദ് ഫയാസിന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണ് വിമാനം പറത്തുക എന്നത്. യാതെരുവിധ സാങ്കേതിക ജ്ഞാനവും പുറത്തുനിന്നും സ്വീകരിക്കാതെ ഒരു വര്‍ഷത്തോളമെടുത്താണ് ഫയാസ് വിമാനം പണിതത്. അതിനായി ചിലവായതാകട്ടെ 99,000 രൂപയും.

മാര്‍ച്ച് 23-നാണ് ഒറ്റ സീറ്റുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷെ സുരക്ഷയെ മുന്‍നിര്‍ത്തി പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും വിമാനം പറത്താനുള്ള അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. ഫയാസിനെ ഫീറോ എന്ന് വിശേിപ്പിച്ച പാകിസ്ഥാന്‍ നടനും പൈലറ്റുമായ Fakhre Alam അദേഹത്തെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here