നാടകങ്ങളുമായി പൂക്കാട് കലാലയം വിദ്യാര്‍ത്ഥികള്‍

0
716

പൂക്കാട് കലാലയത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ കുട്ടികളുടെ നാടകം അരങ്ങേറുന്നു. സെപ്തംബര്‍ 28ന് വൈകിട്ട് 5 മണിയ്ക്കാണ് പരിപാടി. ലോക നാടോടിക്കഥകള്‍ കോര്‍ത്തിണക്കി രൂപീകരിച്ച നിരവധി നാടകങ്ങളുടെ അവതരണമാണ് ‘കളിക്കഥവണ്ടി’ എന്ന നാടകം. അതുപോലെ കണ്ടും കേട്ടും നെഞ്ചിലേറ്റിയ ഒരു പറ്റം കവിതകളുടെ നൃത്താവിഷ്‌കാരമാണ് ‘കാവ്യകൈരളി’ എന്ന കാവ്യനാടകം. എ അബൂബക്കര്‍ രചനയും മനോജ് നാരായണന്‍ സംവിധാനവും നിര്‍വഹിച്ച നാടകങ്ങളാണിത്.

കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസിന് വേദിയില്‍ വെച്ച് കലാലയത്തിന്റെ ആദരം സമര്‍പ്പിക്കും. കൂടാതെ 7-ാം തവണയും സംസ്ഥാനത്തിലെ മികച്ച നാടകസംവിധായകനുള്ള പുരസ്‌കാരം നേടിയ മനോജ് നാരായണനെയും തദവസരത്തില്‍ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here