ഉപ്പയില്ലാത്ത ഞാൻ

ബഹിയ ഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്. അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ. വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ. ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല. കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും താങ്ങാനാവാതെ അമിതഭാരവും പേറി ഉരുണ്ടു പോയൊരു നേരത്തും ‘ഇതെന്തൊരു കോലാണ് മോളേ, തെകയാണ്ടെ പെറ്റ കുട്ട്യേളെ കയ്യി പോലെ മെലിഞ്ഞ്… … Continue reading ഉപ്പയില്ലാത്ത ഞാൻ