പ്ലസ്‌ റ്റു വിദ്യാർത്ഥികൾക്ക്‌ സിവിൽ സർവ്വീസ്‌ കോച്ചിംഗ്‌: ഏപ്രിൽ 14 വരെ അപേക്ഷിക്കാം

0
425

മലബാറിലെ പ്രമുഖ സിവിൽ സർവ്വീസ്‌ പരിശീലന കേന്ദ്രമായ ഫാറൂഖ് കോളേജ് PM സിവിൽ സർവീസ് അക്കാദമിയിൽ +1, +2 വിദ്യാർത്ഥികൾക്കുള്ള ഒരു വർഷത്തെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു ഇപ്പോൾ അപേക്ഷിക്കാം. ക്ലാസുകൾ 2018 ഏപ്രിൽ 17നു ആരംഭിക്കും. സർക്കാർ- സ്വകാര്യ സ്കൂളുകളിൽ പ്ലസ്ടു പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുന്നത്. സിവിൽ സർവീസിനു പുറമെ ഇന്ത്യയിലെ മറ്റു ഉയർന്ന മൽസര പരീക്ഷകളെക്കുറിച്ചുള്ള പരിശീലനവും ഒരുവർഷത്തെ കോഴ്സിൽ ലഭ്യമാക്കും. സിവിൽ സർവ്വീസ്‌ പരിശീലന മേഖലയിൽ രാജ്യത്തെ മികച്ച പരിശീലകർ നയിക്കുന്ന ക്ലാസുകൾക്ക് പുറമെ രാജ്യത്തെ ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനുമുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2018 ഏപ്രിൽ 14 ആണ്.

കൂടുതൽ വിവരങ്ങൾക്ക് 9207755744, 8547501775 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

വെബ്‌സൈറ്റ്‌ : www.farookcollege.ac.in/pmicse

LEAVE A REPLY

Please enter your comment!
Please enter your name here