Homeസിനിമപി ജെ ആന്റണി

പി ജെ ആന്റണി

Published on

spot_imgspot_img

ശരത് കൃഷ്ണൻ. കെ

മലയാള സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവത്ത പേര് പി.ജെ ആന്റണി. തെന്നിന്ത്യയിലേക്കും മലയാളത്തിലേക്കും ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം കൊണ്ടുവന്ന നടൻ 1973 ൽ എംടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചതിനായിരുന്നു പുരസ്കാരം. അഭ്രപാളികളിൽ അനശ്വരമാക്കിയ ആ കഥാപാത്രം മലയാളികൾ അന്നുവരെ കണ്ടു വന്ന സിനിമാ സങ്കൽപങ്ങൾക്കും സാഹിത്യ സൃഷ്ടികൾക്കും അപ്പുറമായിരുന്നു എം.ടിയുടെ സൃഷ്ടി. അതിനപ്പുറം വെളിച്ചപ്പാടിന്റെ ഒരോ സൂഷ്മ ചലനങ്ങളും തന്റെ അവതരണ ശൈലിയിലൂടെ മികച്ച ഒരു കഥാപാത്രത്തിന്റെ ജനനം തന്നിലൂടെ പി.ജെ അവിസ്മരണീയമാക്കിയിരിക്കുന്നു.

pj-antony-subesh-padmanabhan
ചിത്രം – സുബേഷ് പത്മനാഭൻ

മലയാള സിനിമ ഇന്നോളം ചർച്ച ചെയ്ത മികച്ച ക്ലൈമാക്സുകളിൽ ഒന്നൊയിരുന്നു. നിർമ്മാല്യത്തിന്റേത് വെളിച്ചപ്പാട് ദേവിയുടെ വിഗ്രഹത്തിലേക്ക് കാർക്കിച്ചു തുപ്പുന്നത്. ഇത് മലയാള സിനിമയിൽ കഥകൾക്കപ്പുറത്ത് പുതിയൊരേടായി ഇന്നും നിലനിൽക്കുന്നു. പി.ജെ ആന്റണിയെ പറ്റി പറയുമ്പോൾ അദ്ദേഹം കൈ തൊടാത്ത മേഖലകൾ കുറവായിരുന്നു. നേവി ഉദ്യോഗസ്ഥൻ,സംവിധായകൻ, തിരക്കഥാകൃത്ത്, എന്നിങ്ങനെ തീർന്നില്ല 115നാടകങ്ങൾ, 7 ചെറുകഥാ സമാഹാരം, 2 നോവലുകൾ, അഞ്ച് കവിതാ ഗാന സമാഹാരം, പത്രാധിപൻ, KPAC യുടെ സജീവ പ്രവർത്തകൻ, പി.ജെ തിയറ്റേഴ്സ്,പ്രതിഭ തിയറ്റേഴ്സ് തുടങ്ങിയവയുടെ സ്ഥാപകൻ അദ്ദേഹത്തിന്റെ ജീവിതം തന്നെ നാടകത്തിനായി മാറ്റി വച്ചതായിരുന്നു.നാടകത്തിനായി ഊണും ഉറക്കവുമില്ലാതെ നടന്ന എഴുത്തുകൾ പിൻകാലങ്ങളിൽ തിലകൻ നമ്മെ ഓർമ്മപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട് ഒരിക്കൽ പി.ജെ പറഞ്ഞുവത്രേ നീയെത്ര ഭാഗ്യവതിയാണ് നിനക്ക് കിടന്നാൽ ഉറക്കം വരുന്നില്ലേ എനിക്ക് വരുന്നില്ല ഭാര്യ കാരണമെന്താണെന്ന് അന്വേക്ഷിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി നാളെ എന്തെഴുതണം എന്ന് ചിന്തിക്കുകയാണ് ആ ചിന്തയെന്നെ വീർപ്പുമുട്ടിക്കുകയാണ് എന്ന് മേരി ആൻറണിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു.

Sarath-krishnan
ശരത് കൃഷ്ണൻ

നിർമ്മാല്യത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പി.ജെ എം ടി.യോട് പറയുമായിരുന്നു.”വാസു ഇതിൽ കൂടുതൽ എന്നോട് നാടകം വിട്ട് അവതരിപ്പിക്കാൻ പറയരുത് ഞാൻ വട്ടപൂജ്യം ആവും കാറ്റുപോയ ബലൂണുപോലെയാവും എന്റെ അവസ്ഥ” എന്ന് എം.ടി ഓർക്കുന്നു. പി.ജെയുടെ അഭിനയശൈലിയുടെയും അറിവിന്റെയും അടിസ്ഥാനം നാടകം തന്നെയായിരുന്നു. അരങ്ങുകൾ തോറും സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന ഓർമ്മകൾ പലരും ഇന്നും പങ്കുവെക്കുന്നു. നാടകറിഹേഴ്‌സൽ ക്യാമ്പുകളിൽ കർക്കശക്കാരനും പൊതുവേ പരുക്കൻ സ്വാഭാവക്കാരുനുമായിരുന്നു പി.ജെ. ആ കാലത്തെ ഹിറ്റുകൾ ആയിരുന്ന റോസി, നദി, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തും പി.ജെ ആയിരുന്നു. പി.ജെയുടെ നാടകങ്ങൾ ആ കാലത്തെ പല സാമൂഹിക സാങ്കൽപ്പങ്ങളെയും പൊട്ടിച്ചെറിഞ്ഞു. തന്റെതായ നിലപാടുകൾക്കും രാഷ്ട്രീയ ചിന്തകൾക്കും ഒരു വിട്ട് വീഴ്ചയുമില്ലായിരുന്നു. കാഴ്ചക്കാരന്റെ ഹൃദയത്തിൽ തൊടണമെങ്കിൽ നാടകം വേണമെന്നായിരുന്നു പി.ജെയുടെ പക്ഷം 1979ൽ 54 ാം വയസ്സിൽ അദ്ദേഹം അരങ്ങൊഴിഞ്ഞു.തന്റെതെന്നു പറയാൻ സമ്പാദ്യങ്ങളൊന്നുമില്ലാതെ പി.ജെ തന്റെ ശവക്കല്ലറക്കു മുകളിൽ എഴുതുവാനുള്ളവരികൾ കുറിച്ചിട്ടിരുന്നു.

” വിലമതിക്കാനാവത്ത കഴിവുണ്ടായിട്ടും യാതൊന്നും നേടാനാകാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നു പോലും നിറവേറാതയും ആയുഷ്കാലത്തിൽ ഒരു നിമിഷം പോലും ആശ്വാസിക്കാതെയും സ്വന്തമെന്നു പറയാനും സ്നേഹിക്കാനും ഒരു ജീവി പോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ ഒരു തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു”.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...