ഫോട്ടോസ്റ്റോറി
അശ്വതി മഞ്ചക്കൽ
മാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്… ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. എന്നാൽ തന്നെയും, എന്റെ കണ്ണുകൾ ഉടക്കി നിന്നത് പുതുമ ബാക്കിവെച്ച ചില ശേഷിപ്പുകളിൽ ആണ്. അതിൽ അടർന്നു വീഴാറായ ഒരു വാതിലും, തുരുമ്പ് കേറിയ ജനൽ വരെ അടങ്ങുന്നു. മറ്റുള്ളവർ കാണുന്നതിൽ നിന്നും ഒരു ഫോട്ടോഗ്രാഫറിന് വ്യത്യസ്തമായി ഒരു കാഴ്ച കാണാൻ കഴിയണം എന്നു ഞാൻ വിശ്വസിക്കുന്നു. കണ്ണുകളെക്കാൾ കഥകൾ ചിത്രങ്ങൾ പറയാറുണ്ട്. മാറി വന്ന പുതുമകളും, അതിനേക്കാൾ ഒരുപടി കൂടി ഭംഗി അവകാശപ്പെടാവുന്ന ചില കാഴ്ചകളും അടങ്ങുന്ന, മൊബൈലിൽ പകർത്തിയ തലശ്ശേരിയുടെ ചിത്രങ്ങൾ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.