സൂപ്പര്‍ഹിറ്റ് ചിത്രം 96-നുശേഷം തൃഷ നായികയായി എത്തുന്ന ചിത്രമാണ് പരമപഥം വിളയാട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തൃഷയുടെ അറുപതാമത്തെ ചിത്രമാണ് ‘പരമപഥം വിളയാട്ട്’.
രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് തൃഷയെത്തുന്നത്. കെ. തിരുജ്ഞാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എ.എന്‍. അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാസ്, സോന തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.