ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി ‘പന്ത്’ വരുന്നു. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബനി ആദിയാണ് പന്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ടു വയസുകാരിയും അവളുടെ ഉമ്മുമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പന്ത്. റാബിയ ബീഗമാണ് ഉമ്മുമ്മയായ് വെള്ളിത്തിരയില്‍ എത്തുന്നത്.
വിനീത്, ഇന്ദ്രന്‍സ്, നെടുമുടി വേണു, അജു വര്‍ഗീസ്, സുധീഷ്, സുധീര്‍ കരമന, പ്രസാദ് കണ്ണന്‍, വിനോദ് കോവൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അശ്വഘോഷന്റെയാണ് ക്യാമറ. അതുല്‍ വിജയാണ് എഡിറ്റ്ംഗ് നിര്‍വ്വഹിച്ചിര്ക്കുന്നത്.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]