‘പത്മിനി’ സിനിമ ജനങ്ങളിലേക്ക് എത്തുന്നു

0
436
padmini malayalam Movie

ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിനു വേണ്ടി ടി. കെ ഗോപാലന്‍ നിര്‍മ്മിച്ച് സുസ്‌മേഷ് ചന്ത്രോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രകാരി ടി. കെ പത്മിനിയെ കുറിച്ചുള്ള സിനിമ ‘പത്മിനി’യുടെ പ്രദര്‍ശനം ഈ മാസം മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. അനുമോള്‍, ഇര്‍ഷാദ്, സഞ്ജു ശിവറാം, ഷാജു ശ്രീധര്‍, പ്രിയനന്ദനന്‍, അച്യുതാനന്ദന്‍, ആയില്യന്‍, ശാരികലക്ഷ്മി, സുമേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ജനുവരിയിലെ പ്രദര്‍ശനങ്ങള്‍ 

ജനുവരി 12 ശനിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് രണ്ടാമത് പെണ്‍ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായി ‘പത്മിനി’ പ്രദര്‍ശിപ്പിക്കുന്നു.
വേദി : സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാള്‍, (മലയാള മനോരമയ്ക്ക് എതിര്‍വശം) കോട്ടയം.

ജനുവരി 19 ന് ഒറ്റപ്പാലം ലക്ഷ്മി സ്‌ക്രീന്‍ 2 ല്‍ ഉച്ചയ്ക്ക് 12 മണിക്ക്.
സംഘാടനം : ഡയലോഗ് ഫിലിം സൊസൈറ്റി.

ജനുവരി 20 ന് രാവിലെ എറണാകുളം സംഗീത തീയേറ്ററില്‍
സംഘാടനം : മെട്രോ ഫിലിം സൊസൈറ്റി.

ജനുവരി 20 ന് പട്ടാമ്പി അലക്‌സ് തീയേറ്ററില്‍. രാവിലെ 10 മണിക്ക്.
സംഘാടനം : നാടകസൗഹൃദം, പട്ടാമ്പി.

ജനുവരി 25 മുതല്‍ 31 വരെ പാലക്കാട് ചിറ്റൂരില്‍ നടക്കുന്ന പതിനൊന്നാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കൈരളി, ശ്രീ തീയേറ്റര്‍ കോംപ്ലക്‌സില്‍ പത്മിനി പ്രദര്‍ശിപ്പിക്കും. (തീയതിയും സമയവും പിന്നാലെ അറിയിക്കും)

കൂടുതല്‍ വിവരങ്ങളറിയാനും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും സമീപിക്കുക :  കെ. മണികണ്ഠന്‍ (ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റ്) – 91 99460 02621

LEAVE A REPLY

Please enter your comment!
Please enter your name here