“മഴ, ചായ, ജോണ്‍സണ്‍ മാഷ്”; ഒരു യാമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കാണാം

0
170

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമെന്നാണ് ടീസര്‍ പങ്കുവെച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘കാലമെത്രകഴിഞ്ഞാലും ജോണ്‍സണ്‍ മാസ്റ്റര്‍ നമുക്ക് നല്‍കിയ മധുരഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ മനസ്സില്‍ നിലനില്‍ക്കും. ഈ ടീസര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുന്നു.’ ടീസര്‍ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചു. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ ഹിറ്റുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീം ആണ്.

സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവര്‍ നായികാ വേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്. നാദിര്‍ഷ സംഗീതം ഒരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പി സുകുമാര്‍ ആണ്. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here