ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ‘ഞാന്‍ പ്രകാശന്റെ’ ടീസര്‍ പുറത്തിറങ്ങി

1
549

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ‘ഞാന്‍ പ്രകാശന്റെ’ ടീസര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. നേരത്തെ  ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കിയ സൂചന  പോലെ, ഫണ്‍ ബോംബായിരിക്കും ചിത്രമെന്ന് ടീസറും ഉറപ്പു നല്‍കുന്നു.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘മലയാളിക്ക് കണ്ടു പരിചയമുള്ള ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍’ എന്നാണ് സത്യന്‍ അന്തിക്കാട് പ്രകാശനെ വിശേഷിപ്പിച്ചത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് പി ആര്‍ ആകാശ് എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

‘ലവ് 27×7’, ‘അരവിന്ദന്റെ അതിഥികള്‍’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് നായിക. ഗോപാല്‍ ജി എന്ന മറ്റൊരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നു.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here