ഗവേഷണവും ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപനവും എന്നും ഏറ്റവും മികച്ച കരിയറായി നിലനിൽക്കുന്നു. യു. ജി. സി യുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിലൂടെയാണ് ഏറ്റവും കൂടുതൽ പേർ ഗവേഷണരംഗത്തേക്ക് പ്രവേശിക്കുന്നത്. സർവകലാശാല/ കോളേജ് അധ്യാപകരാവുന്നതിന് നിലവിൽ യു. ജി. സി നെറ്റ് യോഗ്യത മാത്രം മതിയെങ്കിലും 2021മുതൽ പി എച്ച് ഡി നിർബന്ധമാക്കുമെന്ന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിനങ്ങൾ ഗവേഷണത്തിന് കൂടുതൽ പ്രാമുഖ്യം ഉള്ളതായിരിക്കും എന്നാണിത് വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി ‘റിസർച്ച് ഇന്ത്യയുടെ നേതൃത്വത്തില്‍ സെപ്തംബർ 20 മുതൽ 23 വരെ കോഴിക്കോട് ‘സിജി’യിൽ വെച്ച് യു. ജി. സി നെറ്റിന്റെ ജനറൽ പേപ്പറിലെ മുഴുവൻ വിഷയങ്ങളിലും പരിശീലനം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9526004499