അട്ടപ്പാടി: കുട്ടികൾക്കായി കയ്യേനി ക്യാമ്പ് സെൻറർ ശിരുവാണിപ്പുഴയോരത്ത് നടത്തുന്ന പ്രകൃതി സഹവാസ ക്യാമ്പിലേക്ക് ഏതാനും ഒഴിവുകൾ കൂടി ബാക്കിയുണ്ട്. ഏപ്രിൽ 23മുതൽ 29 വരെയും മെയ് 4 മുതൽ 10 വരെയുമാണ് ക്യാമ്പ്. പത്തു വയസ്സു മുതൽ പതിനേഴ് വയസ്സുവരെയുള്ളവർക്കാണ് അട്ടപ്പാടിയിൽ വനത്തിന് നടുവിലായി പതിനെട്ട് ഏക്കറിലേറെ സ്ഥലത്ത് യാത്രകൾ, മലകയറ്റം, മരംകയറ്റം, പാറകയറ്റം, പക്ഷി നിരീക്ഷണം, പൂമ്പാറ്റ നിരീക്ഷണം, മരങ്ങളെയും മറ്റു ചെടികളെയും അടുത്തറിയൽ, കയർ പാലങ്ങൾ, കാട്ടരുവിയിലെ കുളി, യോഗ, പാചകം, അഭിനയം, നാടകം, സിനിമ, ചിത്രകല, പാട്ട്, കളികൾ തുടങ്ങിയവ ഉള്‍പെടെയുള്ള സഹവാസ ക്യാമ്പ്.
ഭക്ഷണം
ലളിതമായ നാടൻ വിഭവങ്ങൾ. ചില കാടൻ വിഭവങ്ങളും ‘
താമസം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ഡോർമിറ്ററികൾ
താമസത്തിന് ഡോർമിറ്ററികൾ,
ഹൈജീനിക് ടോയ്ലറ്റുകൾ,
പാചകത്തിന് വൃത്തിയുള്ള അടുക്കള, യോഗ ഹാൾ
സുരക്ഷിതത്വത്തിനായി താമസസ്ഥലങ്ങൾക്ക് ചുറ്റും വൈദ്യുതി വേലി കെട്ടിയിട്ടുണ്ട്.
നാലുതരത്തിൽ പെട്ട മാനുകൾ, മുള്ളൻപന്നി, മുയൽ, കീരി, വെരുക്, നീർനായ തുടങ്ങിയ വന്യമൃഗങ്ങളും നൂറിലേറെ ഇനം പക്ഷികളും, ഉരഗങ്ങളും, വൈവിദ്ധ്യമാർന്ന ചിത്രശലഭങ്ങളും, തുമ്പികളും, പലതരത്തിലുള്ള ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് കയ്യേനി വനം.
ക്യാമ്പിന് റജിസ്റ്റർ ചെയ്യാനും മറ്റ് വിശദാംശങ്ങൾക്കും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
9961965035 (വാട്സ് ആപ്പ്)
9446279596
ഒരു സമയത്ത് 30 കുട്ടികൾ മാത്രം. അതിനാൽ സൗകര്യപ്രദമായ തിയതികൾ ലഭിക്കാൻ നേരത്തേ തന്നെ രജിസ്റ്റർ ചെയ്യുക