മനുഷ്യാവകാശ പ്രവർത്തകനും പ്രമുഖ നക്സലൈറ്റ് നേതാവുമായ നജ്മൽ ബാബു എന്ന ടി.എൻ.ജോയി (70) നിര്യാതനായി.
കേരളത്തിൽ നക്സൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ടി.എൻ ജോയി, ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു.
അവിഭക്ത സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കൊടുങ്ങല്ലൂരാണ് സ്വദേശം. കൊടുങ്ങല്ലൂരിലെ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണ്.
“ഫാസിസത്തിന്റെ ഒന്നാമത്തെ ഇര മുസ്‌ലിംകളായതിനാല്‍ അവരോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും സത്യസന്ധമായ നിലപാട്” എന്ന് പ്രഖ്യാപിച്ചു 2015 ൽ ഇസ്‌ലാം മതം സ്വീകരിച്ചു. നജ്‌മൽ ബാബു എന്ന പേര് സ്വീകരിച്ചു.
കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിന്റെയും, ദേവയാനിയുടെയും മകനാണ്. കന്യാസ്ത്രീകളുടെ സമരത്തിൽ സജീവസാന്നിധ്യമറിയിച്ചിരുന്നു.