Homeനാടകംഇക്കാലത്ത് അരങ്ങ് മാനവീകതയ്ക്കായ് ഉണരേണ്ടതുണ്ട്: അടൂര്‍

ഇക്കാലത്ത് അരങ്ങ് മാനവീകതയ്ക്കായ് ഉണരേണ്ടതുണ്ട്: അടൂര്‍

Published on

spot_imgspot_img

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, നാട്യഗൃഹവുമായി സഹകരിച്ച് ആധുനിക മലയാള നാടകവേദിയുടെ പിതാവും നാടകാചാര്യനുമായ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ സ്മരണാര്‍ത്ഥം 2020 ഫെബ്രുവരി 09 മുതല്‍ 15 വരെ ഒരുക്കുന്ന നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. ഇന്നലെ വൈകുന്നേരം 06.30 ന് അടൂര്‍ ഗോപാലകൃഷ്ണന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു.

ഇക്കാലത്ത് അരങ്ങ് മാനവീകതയ്ക്കായ് ഉണരേണ്ടതുണ്ടെന്നും മലയാള നാടക വേദി അതിന്‍റെ പഴയ പ്രതാപ കാലത്തിലേക്ക് തിരികെ എത്തുന്നതിന്‍റെ പ്രതീകമായി ഒരു ഉണര്‍വ്വ് ദൃശ്യമാണെന്നും നാടകാചാര്യനായ പ്രൊഫ.ജി.ശങ്കര പിള്ളയുടെ നാടകങ്ങള്‍ വീണ്ടും അരങ്ങിലേക്ക് എത്തുന്നത് അതിന്‍റെ ഉത്തമ ദൃഷ്ട്ടാന്തമാണെന്നും ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പ്രൊഫ.ജി.ശങ്കര പിള്ള നാടകോത്സവം ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. നാടകത്തിലും ജീവിതത്തിലും തന്‍റെ ഗുരുവാണ് പ്രൊഫ.ജി.ശങ്കര പിള്ളയെന്നും അദ്ദേഹം അനുസ്മരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ.വി.മധുസൂദനന്‍ നായരെ അടൂര്‍ ഗോപാലകൃഷ്ണന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.

നാട്യഗൃഹം പ്രസിഡന്‍റ് പി.വി ശിവന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രൊഫ.അലിയാര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നുര്‍, എസ്.മോഹന്‍, കെ.കെ വിജയന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം.വി ഗോപകുമാര്‍ സംവിധാനം ചെയ്ത നാട്യഗൃഹം അവതരിപ്പിച്ച സ്നേഹദൂതന്‍ അരങ്ങേറി. നാട്യഗൃഹം, സ്കൂള്‍ ഓഫ് ഡ്രാമ, അഭിനയ, തമ്പ്, നിരീക്ഷ, രംഗപ്രഭാത് എന്നീ പ്രമുഖ നാടക സംഘങ്ങള്‍ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ പത്ത് നാടകങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലായി ഭാരത് ഭവന്‍ ഓപ്പണ്‍ എയര്‍ തീയറ്ററില്‍ അവതരിപ്പിക്കും.

കിഴവനും കഴുതയും, രക്ഷാപുരുഷന്‍, അണ്ടനും അടകോടനും, പൂജാമുറി, അവതരണം ഭ്രാന്താലയം, ഏതോ ചിറകടിയൊച്ചകള്‍, ആസ്ഥാന വിഡ്ഢികള്‍, ഇലപൊഴിയും കാലത്തൊരു പുലര്‍കാല വേള, ഭരതവാക്യം, ഒരു കൂട്ടം ഉറുമ്പുകള്‍ എന്നീ നാടകങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലായി അരങ്ങേറും. നാടകാവതരണത്തിനു പുറമെ നാടക സംവിധായകന്‍, വിമര്‍ശകന്‍, നാടകക്കളരി പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ എന്നീ വിവിധ ശാഖകളില്‍ പ്രൊഫ. ജി. ശങ്കരപ്പിള്ള നല്‍കിയിട്ടുള്ള സംഭാവനകളെ സംബന്ധിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും നാടകോത്സവത്തിന്‍റെ ഭാഗമായി നടക്കും.

എല്ലാ ദിവസവും നാടകാവതരണത്തിന് മുന്‍പായി നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ നാടകരംഗത്തെ പ്രതിഭകളെ വിശിഷ്ടവ്യക്തികളായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.ടി. ജലീല്‍, എം. മുകേഷ് എം.എല്‍.എ., ഡോ.വി. വേണു ഐ.എ.എസ്, ശ്യാമപ്രസാദ് എന്നിവര്‍ ആദരിക്കും.

2020 ഫെബ്രുവരി 15 ന് നടക്കുന്ന സമാപന സമ്മേളനം ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂരിന്‍റെ അദ്ധ്യക്ഷതയില്‍ മന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചലച്ചിത്ര നടന്‍ രാഘവന്‍, പിരപ്പന്‍കോട് മുരളി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ വിശിഷ്ടാതിഥികളായി എത്തും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...