നോർക്കയുടെ ഇടപെടൽ: ഷാർജയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബർ മൂന്ന്) നാട്ടിലെത്തിക്കും

0
202

ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബർ മൂന്ന്) രാവിലെ എയർ ഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്‌സ് മുഖേന സൗജന്യമായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. നോർക്കയുടെ ഇടപെടലിനെ തുടർന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ അഭ്യർഥന പ്രകാരമാണ് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്. തുടർന്ന് നോർക്കയുടെ സൗജന്യ എമർജൻസി ഐ.സി.യു ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here