സംവിധായകൻ മേജർ രവിയും നടൻ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ആറാം തമ്പുരാന്‍ പോലെ നാടൻ സിനിമയായിരിക്കും ഇത്തവണ മോഹന്‍ലാലിനെ വെച്ച് ഒരുക്കുക എന്ന് മേജർ രവി പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലിമരക്കാർ എന്ന സിനിമയ്ക്കുശേഷമേ തന്റെ പ്രൊജക്ട് ആരംഭിക്കുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. കുഞ്ഞാലിമരക്കാർ എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ സംവിധാന സഹായിയായും മേജർ രവി എത്തുന്നുണ്ട്. തന്റെ ഗുരു കൂടിയാണ് പ്രിയദർശനെന്നും ഫേസ്ബുക്ക് ലൈവിലെത്തിയ മേജര്‍ രവി വെളിപ്പെടുത്തി.
ഫേസ് ബുക്ക് വീഡിയോ ലിങ്ക് : https://www.facebook.com/blackcatravi/videos/1208196722650597/